കുറവിലങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് 

കുറവിലങ്ങാട് പള്ളിക്കവലയിൽ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ഫൊറോനാ പള്ളിയുടെ പ്രവേശന കവാടത്തിനു വലതു വശത്തായി 1967 ൽ സ്ഥാപിതമായ ഈ സ്ഥാപനം, 1952 ലെ 10 ആം നമ്പർ ആക്റ്റിൻ പ്രകാരം ഒരു സഹകരണ ബാങ്കായി രെജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു . ശ്രീ വി യു ഉതുപ്പ് വെള്ളായിപ്പറമ്പിൽ പ്രഥമ പ്രസിഡന്റായി 400 അംഗങ്ങളുമായി പ്രവർത്തനം ആരംഭിച്ചു , വികസനത്തിൻറെ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ 15187 മെമ്പർമാരുണ്ട്. താഴെപറയുന്ന പ്രസിഡന്റുമാർ വിവിധ കാലഘട്ടങ്ങളിൽ ബാങ്കിന്റെ സാരഥ്യം വഹിച്ചിരുന്നു.

  • ശ്രീ സി ജെ സൈമൺ , ചക്കുളത്ത് പീടികയിൽ 
  • ശ്രീ പി ഡി പോൾ, പാറേക്കുന്നേൽ 
  • ശ്രീ റ്റി പി ദേവസ്യ തളച്ചിറകുഴി 
  • ശ്രീ കുര്യൻ ഐസക്ക് പാറ്റാനി 
  • ശ്രീ സി റ്റി മാത്യു ചിറത്തടം 
  • ശ്രീ വി സി വർക്കി വടക്കേടത്ത് 
 

          2008 മുതൽ പ്രൊഫ. പി ജെ സിറിയക്ക് പൈനാപ്പള്ളിൽ ൻറെ നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിനെ നയിക്കുന്നു. 7.75 സെന്റ് സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് ഇപ്പോൾ Head office, കുര്യം, നസ്രത്തു ഹിൽ, തോട്ടുവ, കോഴാ, Town Branch  എന്നീ 6 ശാഖകളിലൂടെ പ്രവർത്തനം വിപുലപ്പെടുത്തി സഹകാരികൾക്ക് സേവനം തുടരുന്നു.